1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Cricinfo picks India's greatest ODI eleven

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ഇഎസ്‌പിഎൻ

ക്രിക്കറ്റ്
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് പ്രശ്‌സ്ത ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്കിൻഫോ. ഏകദിന ടീമിന്റെ നായകനായി 2011ലെ ഇന്ത്യൻ ലോകകപ്പ് വിജയത്തിന് ചുക്കാൻ പ്ഇടിച്ച ധോണിയുടെ പേരാണ് വെബ്‌സൈറ്റ് തിരഞ്ഞെടുത്തത്. നിലവിലെ ഇന്ത്യൻ ടീമിലെ നാലുപേർ ടീമിൽ ഇടം നേടിയിട്ടുണ്ട്.
 
സച്ചിൻ ടെൻഡുൽക്കറും സെവാഗുമാണ് ക്രിക്കൻ‌ഫോയുടെ ഓപ്പണിങ് ബാറ്റ്സ്മാന്മാർ രോഹിത് ശർമ്മ മൂന്നാമതും വിരാട് കോലി നാലാമതുമായി ഇറങ്ങും.യുവരാജ് സിംഗ്,എംഎസ് ധോണി,കപിൽദേവ് എന്നിവർ യഥാക്രമം 5 മുതൽ 7 വരെ സ്ഥാനങ്ങളിൽ ഇറങ്ങും. ടീമിലെ ഏക സ്പിന്നർ അനിൽ കുംബ്ലെയാണ്. ജവഗൽ ശ്രീനാഥ്,ജസ്‌പ്രീത് ബു‌മ്ര,സഹീർ ഖാൻ എന്നിവരാണ് ടീമിലെ പേസർമാർ. പന്ത്രണ്ടാമനായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ടീമിൽ ഇടം നേടി.
About Writer
അഭിറാം മനോഹർ