ശാരീരികമോ മാനസികമോ ആയി ക്ഷീണിതനല്ലെന്ന് കോലി സ്വയം ബോധ്യപ്പെടുത്തണം

അഭിറാം മനോഹർ| Last Modified ശനി, 11 ജൂണ്‍ 2022 (13:30 IST)
ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസമായ വിരാട് കോലി തന്റെ ബാറ്റിംഗ് പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കാണേണ്ടിവരുമെന്ന ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്. തികച്ചും പ്രൊഫഷണലായ താരമായതിനാൽ കോലിക്ക് ഇതിന് സാധിക്കുമെന്നും പോണ്ടിങ് പറയുന്നു.
 
കോലി എന്തുമാത്രം ക്ഷീണിതനും നിരാശനുമാണെന്ന് ഇക്കഴിഞ്ഞ ഐപിഎൽ നമുക്ക് കാണിച്ചുതന്നു. അത് സാങ്കേതികമായ കാര്യമായാലും മാനസികമായാലും മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്താനും വിലയിരുത്താനും ശ്രമിക്കണം. അദ്ദേഹം തികഞ്ഞ പ്രൊഫഷണലാണ്. അതിനാൽ തന്നെ അദ്ദേഹം അതിൽ വർക്ക് ചെയ്യുകയും വേഗത്തിൽ തിരിച്ചുവരികയും ചെയ്യും. പോണ്ടിങ് പറഞ്ഞു.
 
എന്റെ അനുഭവത്തിൽ നിന്നും എനിക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ  യഥാർത്ഥത്തിൽ ക്ഷീണിതനല്ലെന്നും ശാരീരികമായോ മാനസികമായോ തളർന്നിട്ടില്ലെന്നും ഒരു കളിക്കാരനെന്ന നിലയിൽ സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ മോശം കാലഘട്ടത്തിൽ നിന്നും കോലി ശക്തമായി തിരിച്ചുവരും. പോണ്ടിങ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :