ചാമ്പ്യൻസ് ലീഗ്: ധോണിപ്പടയ്ക്ക് തോല്‍വി

ചാമ്പ്യൻസ് ലീഗ് , ക്രിക്കറ്റ് , കൊൽക്കത്ത , ചെന്നൈ സൂപ്പർ
ഹൈദരാബാദ്| jibin| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (10:03 IST)
ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിന് ജയം. മുന്‍ ചാമ്പ്യന്മാരായ കിംഗ്‌സിനെയാണ് കൊൽക്കത്ത തോല്‍പ്പിച്ചത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാല് വിക്കറ്റിന് 157 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയുടെ തുടക്കം മോശമായിരുന്നു. അഞ്ചിന് 51 എന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ ആന്ദ്രേ റസലും (58) റ്യാന്‍ ടെന്‍ഡോഷെയും (51 നോട്ടൗട്ട്) ചേര്‍ന്നാണ് തോല്‍വിയുടെ വക്കില്‍ നിന്ന് വിജയത്തിലേക്ക് കരകയറ്റിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒരു ഘട്ടത്തില്‍ നാലിന് 86 എന്ന നിലയിലായിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും (35 നോട്ടൗട്ട്) ഡ്വെയ്ന്‍ ബ്രാവോയുടെയും (28 നോട്ടൗട്ട്)
ഇന്നിങ്സാണ് അവര്‍ക്ക് മാന്യമായ സ്കോര്‍ നല്‍കിയത്.

ഡ്വെ്ന്‍ സ്മിത്ത് (20), ബ്രണ്ടന്‍ മക്കല്ലം (22), സുരേഷ് റെയ്ന (28), ഫാഫ് ഡുപ്ളസിസ് (14) എന്നിവരാണ് പുറത്തായ ചെന്നൈ ബാറ്റ്സ്മാന്മാര്‍. കൊല്‍ക്കത്തയുടെ പിയൂഷ് ചൗള രണ്ടും സുനില്‍ നരേയ്ന്‍, യൂസുഫ് പത്താന്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :