മുംബൈ|
Last Updated:
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (18:46 IST)
ക്രിക്കറ്റിലെ ദൈവമെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍
തെന്‍ഡുല്‍ക്കറിന്റെ
ആത്മകഥ പ്ലെയിങ്ങ് ഇറ്റ് മൈ വേ നവംബര്‍ 6ന് പുറത്തിറങ്ങുന്നു.ഹോഡര്‍ ആന്‍ഡ് സ്റ്റോട്ടണ്‍ എന്ന ഏജെന്‍സിയാണ് പുസ്തകം പുറത്തിറക്കുന്നത്.
താന്‍ എപ്പോഴും കളിയില്‍ മുഴുകിയതിനാല്‍ പൊതു സമൂഹവുമായി പങ്കിടാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ പുസ്തകത്തില്‍ പങ്കു വയ്ക്കുന്നുണ്ടെന്ന് സച്ചിന്‍ പറയുന്നു.ക്രിക്കറ്റില്‍ എന്റെ അവസാന ഇന്നിംങ്സ് ഞാന്‍ കഴിച്ചു കളഞ്ഞു അതിനാല്‍ ഇനി എന്റെ ഓര്‍മ്മകളെ തിരിച്ച് വിളിക്കുകയാണ് എന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ സച്ചിന്‍ പറഞ്ഞിരിക്കുന്നത്.
തന്റെ ക്രിക്കറ്റ് കരിയറില്‍ ബാറ്റ് കൈയ്യിലേന്തിയതുമുതലുള്ള എല്ലാ സുപ്രധാന സംഭവങ്ങളും ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.