ന്യൂഡല്‍ഹി|
Last Updated:
വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (10:41 IST)
2015ലെ ലോകകപ്പിന് മുമ്പ് തയ്യാറെടുക്കാനും ഫോം തെളിയിക്കാനും തനിക്ക് ആവശ്യത്തിന് സമയമുണ്ടെന്ന് യൂസഫ് പത്താന്‍. ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ മടങ്ങിവരാനാകുമെന്ന പ്രതീക്ഷയും യൂസഫ് പത്താന്‍ പങ്കുവയ്ക്കുന്നു.
കഴിഞ്ഞ ഐ പി എല്‍ സീസണ്‍ മികച്ചതായിരുന്നു. വരുന്ന സീസണും നമ്മുടെ കഴിവുകള്‍ ശ്രദ്ധിക്കപ്പെടാന്‍ സഹായിക്കുമെന്ന വിശ്വാസമുണ്ട്. 2015 ലോകകപ്പിന് ഇനിയും സമയമുണ്ട്. ഞാന്‍ ആ ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷയും വിശ്വാസവും - ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ യൂസഫ് പത്താന്‍ വ്യക്തമാക്കി.
വരാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫി, തുടര്‍ന്നുവരുന്ന ഏകദിനങ്ങള്‍, ദുലീപ് ട്രോഫി ഇവയെല്ലാം തന്‍റെ കഴിവുകള്‍ പുറത്തെടുക്കാനുള്ള അവസരങ്ങളായാണ് കാണുന്നതെന്നും യൂസഫ് പറഞ്ഞു.