ക്യാപ്‌റ്റൻസി വിഷയമല്ല, സിക്‌സർ അടിക്കേണ്ട ബോളുകളിൽ അങ്ങനെ തന്നെ ചെയ്യേണ്ടതുണ്ട്: സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (20:48 IST)
ഐപിഎല്ലിൽ നായകത്വം തനിക്ക് വെല്ലുവിളിയല്ലെന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ക്യാപ്‌റ്റൻ ആവുന്നത് തന്റെ കളിയെ ബാധിക്കുന്നില്ലെന്നും താരം പറഞ്ഞു. എനെ സംബന്ധിച്ച് ഇത്തരം അനുഭവത്തിലൂടെ ഞാൻ മുൻപും കടന്നുപോയിട്ടുണ്ട്.

ഈ ടീമിൽ കളിക്കുന്നതിന് മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്ത് ഉത്തരവാദിത്തവും വെല്ലുവിളിയുമാണോ നിങ്ങൾക്ക് മുന്നിലേക്ക് വരുന്നത് അത് ഗ്രൗണ്ടിന് അപ്പുറം നിൽക്കേണ്ട വിഷയമാണ്. ഗ്രൗണ്ടിനുള്ളിൽ നേരിടേണ്ട വേറെ വിഷയങ്ങളുണ്ട്. ബൗളർമാരെ നേരിടേണ്ടതുണ്ട്. സഞ്ജു പറഞ്ഞു.

ഗ്രൗണ്ടിന് പുറത്തേക്ക് ബൗളറെ പറത്തേണ്ട പന്താണെങ്കിൽ അങ്ങനെ തന്നെ ചെയ്യേണ്ടതുണ്ട്. എനിക്ക് ശേഷം ആര് വരുന്നു. ഞാൻ പുറത്തായാൽ എന്താവും എന്നതിനെ പറ്റി ഞാൻ ചിന്തിക്കുന്നില്ല. ഈ ഫോർമാറ്റിൽ റിസ്‌ക് കൂടുതലാണ്. ക്യാപ്‌റ്റൻസി ഒരിക്കലും ഞാൻ കളിക്കുന്ന വിധത്തെ ബാധിക്കാറില്ല. സഞ്ജു പറഞ്ഞു.

എപ്പോഴും ആധിപത്യം സ്ഥാപിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ചിലപ്പോൾ വിക്കറ്റ് നഷ്ടമാവും. ചില കളികൾ ജയിക്കും. കാര്യങ്ങൾ അത്ര ലളിതമാണ്. സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :