അഭിറാം മനോഹർ|
Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (15:45 IST)
ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് നിലവിലെ ഇന്ത്യൻ ടീമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ കെവിൻ പീറ്റേഴ്‌സൺ. ഇംഗ്ലണ്ടിനേക്കാളും മികച്ചുനിൽക്കുന്ന ടീം ഇന്ത്യയാണെന്നും കഠിനാധ്വാനം ചെയ്യുന്നവരും ജയിക്കാനായി ആക്രമണോത്സുകതയോടെ കളിക്കുന്നവരുമാണ് അവരെന്നും പീറ്റേഴ്‌സന്‍ പറഞ്ഞു.
നിലവിലെ ഇന്ത്യൻ ടീം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. ഓള്‍ഡ് ട്രഫോര്‍ഡിലും ജയിക്കാനായാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയേയും അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ സാധിക്കുന്ന ഏക ടീമായി ഇന്ത്യ മാറും. അതൊരു ചരിത്രപരമായ നേട്ടമാണ്. പീറ്റേഴ്‌സൺ പറഞ്ഞു.
എങ്ങനെ നോക്കിയാലും കരുത്തുറ്റ നിരയാണ് ഇന്ത്യയുടേത്. പ്രതിഭാശാലികളുടെ നീണ്ട നിരയാണ് ഇന്ത്യക്കുള്ളത്. അതിനോടൊപ്പം നന്നായി കഠിനാധ്വാനം ചെയ്യുന്നവരും ജയിക്കാനായി ആക്രമണോത്സുകതയോടെ കളിക്കുന്നവരുമാണ്. അവര്‍ അവരുടെ മികച്ച പ്രകടനം നടത്തുമ്പോള്‍ തടഞ്ഞ് നിര്‍ത്തുക എളുപ്പമല്ല. പീറ്റേഴ്‌സൺ പറഞ്ഞു.