ജസ്പ്രീത് ബുംറ ടി 20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആകാന്‍ സാധ്യത

രേണുക വേണു| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (09:52 IST)

ഇന്ത്യന്‍ ടി 20 ടീമിന്റെ വൈസ് ക്യാപ്റ്റനാകാന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെയും പരിഗണിക്കുന്നു. രോഹിത് ശര്‍മ നായക സ്ഥാനത്ത് എത്തുകയാണെങ്കില്‍ കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നീ മൂന്ന് താരങ്ങളില്‍ ഒരാളെ വൈസ് ക്യാപ്റ്റനാക്കും. രോഹിത്തിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന താരമാണ് ബുംറ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഏറെ ആഴത്തിലുള്ളതാണ്. ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് വൈസ് ക്യാപ്റ്റന്‍മാരുടെ പട്ടികയിലേക്ക് ബുംറയെ കൂടി ഉള്‍പ്പെടുത്തിയത്. ടി 20 ലോകകപ്പിന് ശേഷമായിരിക്കും ഇന്ത്യയുടെ പുതിയ ടി 20 നായകനെയും ഉപനായകനെയും ബിസിസിഐ തീരുമാനിക്കുക.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :