സിഡ്‌നി|
Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (15:03 IST)
ആസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബ്രാഡ് ഹാഡിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. മൈക്കല്‍ ക്ലാര്‍ക്ക്, ഷേയ്ന്‍ വാട്‌സണ്‍, ക്രിസ് റോജേഴ്‌സ്, റയാന്‍ ഹാരിസ്, എന്നീ താരങ്ങളും നേരത്തെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. ബുധനാഴ്ച്ചയാണ് ഹാഡിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ആദം ഗില്‍ക്രിസ്റ്റിന് ശേഷമാണ് ഹാഡ്ഡിന്‍ ആസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിനായി 30ആം വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു ഹാഡ്ഡിന്. 2008ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ഹാഡ്ഡിന്റെ ആദ്യ ടെസ്റ്റ് മത്സരം. മൃതുഭാഷിയായ കളിക്കാരനെന്ന വിശേഷണത്തില്‍ അറിയപ്പെട്ടിരുന്ന ഹാഡിന്‍
66 ടെസ്റ്റുകളില്‍നിന്നും 32.98 ശരാശരിയില്‍ 3,266 റണ്‍സും 262 ക്യാച്ചുകളും എട്ട് സ്റ്റംപിങുകളും നേടിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നടന്ന വേള്‍ഡ്കപ്പ് വിജയത്തിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും ഹാഡിന്‍ വിരമിച്ചിരുന്നു.