ന്യൂയോര്‍ക്ക്|
Last Updated:
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (12:42 IST)
ഫ്രഞ്ച് ഫുട്ബോള്‍ താരം തിയറി ഹെന്‍റി പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചു.തന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഹെന്‍റി വിരമിക്കല്‍ തീരുമാനം അറിയിച്ചത്. കളിയില്‍ നിന്ന് വിരമിച്ചതിന് ശേഷം
ഹെന്‍റി സ്കൈ സ്പോര്‍ട്ട്സ് ചാനലില്‍ കമന്‍റേറ്ററാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലോകം കണ്ട മികച്ച ഫുട്ബോളറുമാരില്‍ ഒരാളായ തിയറി ഹെന്റി നിരവധി മത്സരത്തില്‍ ഫ്രഞ്ച് ആക്രമണ നിരയുടെ കുന്തമുനയായിരുന്നു.
ഫ്രാന്‍സിനെ 1998 ലോകകപ്പ്, 2000 യൂറോ കപ്പ്, 2003ല്‍ കോണ്‍ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരാകുന്നതില്‍ പ്രധാന പങ്ക് വഹിച്ച കളിക്കാരനാണ് തിയറി ഹെന്‍ട്രി 1977 മുതല്‍ 2010 വരെ 13 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 123 മത്സരങ്ങളില്‍ നിന്നായി 51 ഗോളുകള്‍ ഹെന്‍ട്രി ഫ്രാന്‍സിനായി നേടിയിട്ടുണ്ട്.
ഇറ്റാലിയന്‍ ലീഗില്‍ മൊണാക്കോയിലൂടെയാണ് ഹെന്റി ഫുട്ബോള്‍ ജീവിതം ആരംഭിച്ചത് എന്നാല്‍
ഹെന്‍റി തന്‍റെ കരിയറിന്റെ ഏറിയ പങ്കും ബൂട്ടണിഞ്ഞത്
ആഴ്സനലിന് വേണ്ടിയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.