അഡ്ലെയ്‌ഡ്|
jibin|
Last Modified ശനി, 21 മാര്‍ച്ച് 2015 (11:07 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ അങ്ങനെയാണ് ജയിക്കാനായി അവര്‍ ഏതറ്റം വരെയും പോകും, ഏത് നീചമായ പ്രവര്‍ത്തിയും ഒരു നാണവും മടിയുമില്ലാതെ മനോഹരമായി അവതരിപ്പിക്കും. അങ്ങനെ ഒരു സംഭവം തന്നെയാണ് ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയ- പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നടന്നതും. പാകിസ്ഥാന്‍ താരം ഉമര്‍ അക്മല്‍ ബാറ്റ് ചെയ്യുന്ന വേളയില്‍ പന്ത് കൈയിലില്ലാതിരുന്നിട്ടും ഓസ്‌ട്രേലിയന്‍ വിക്കറ്റ്കീപ്പര്‍ ബ്രാഡ് ഹാഡിന്‍ സ്റ്റമ്പ് ചെയ്ത് ഹാഡിന്‍ ഔട്ടിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. കീപ്പറുടെ അപ്പീല്‍ കണക്കിലെടുത്ത് അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു. ടിവി റീപ്ലേിയില്‍ സ്റ്റമ്പ് ചെയ്യുമ്പേള്‍ ഹാഡിന്റെ കൈയില്‍ പന്തില്ലായിരുന്നെന്ന് വ്യക്തമായിരുന്നു.
ഓസ്‌ട്രേലിയന്‍ ബോളര്‍ ഗ്ലെന്‍ മാക്‍സ്‌വെല്‍ എറിഞ്ഞ പന്ത് അക്‌മല്‍ ബൗണ്ടറി കടത്തിയെങ്കിലും ഹാഡില്‍ സ്റ്റമ്പ് ചെയ്യുകയും ഔട്ടിനായി അപ്പീല്‍ ചെയ്യുകയുമായിരുന്നു. റീപ്ലേ കണ്ട തേര്‍ഡ് അമ്പയര്‍ ഹാഡിന്റെ ഗ്ലൗസ് കൊണ്ടാണ് ബെയിലിളകിയെതെന്ന് വ്യക്തമായതോടെ ഓസീസിന്റെ അപ്പീല്‍ തള്ളി. ഹാഡിന്‍ ഇതാദ്യമായല്ല വിക്കറ്റിന് പിന്നില്‍ നിന്ന് കള്ളകളി കളിക്കുന്നത്.
സംഭവം വിവാദമായതോടെ ഹാഡിനെതിരെ പരിഹാസവര്‍ഷമാണ് സോഷ്യല്‍ മീഡിയകളില്‍ വരുന്നത്. മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ അടക്കം നിരവധി പേരാണ് ഓസ്ട്രേലിയന്‍ താരത്തിനെതിരെ തിരിഞ്ഞത്. '' താങ്കള്‍ ഈ പ്രായത്തില്‍ ഇങ്ങനെ ചെയ്യരുത്, അത് കളിയുടെ സ്പിരിറ്റിന് വിരുദ്ധമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശര ചോപ്ര ട്വീറ്റ് ചെയ്തു. പഴയ വിരുത് ഹാഡിന്‍ വീണ്ടും പുറത്തെടുത്തുവെ് മറ്റ് ചിലര്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.