കൊല്‍ക്കത്ത|
Last Modified വ്യാഴം, 1 ജനുവരി 2015 (17:08 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു
വിരമിക്കാനുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനം തെറ്റാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. എന്നാല്‍ നായകപദവി ഒഴിയാനുള്ള തീരുമാനം ശരിയാണെന്നും ഗാംഗുലി പറഞ്ഞു.
ടെസ്റ്റ് കളിക്കാനുള്ള പ്രതിഭ ധോണിയില്‍ ഇനിയും ബാക്കിയുണ്ടെന്നും ഗാംഗുലി
പരമ്പരയ്ക്കിടെ വിരമിക്കാനുള്ള ധോണിയുടെ തിരുമാനം ശരിയായില്ലെന്നും ഗാംഗുലി പറഞ്ഞു.
പരമ്പര പൂര്‍ത്തിയാവുന്നതുവരെ ധോണിക്ക് കാത്തുനില്‍ക്കാമായിരുന്നു.
കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടരുകയായിരുന്നെങ്കില്‍ സ്വതന്ത്രമായി കളിക്കാനും സ്വന്തം പ്രതിഭയോട് കുറേക്കൂടി നീതിപുലര്‍ത്താനും ധോണിക്ക് കഴിയമായിരുന്നെന്നും ഗാംഗുലി പറഞ്ഞു. നേരത്തെ
ധോണി നായക സ്ഥാനം ഒഴിയേണ്ട സമയമായെന്ന് സൌരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.