വാര്‍ണര്‍ക്ക് സെഞ്ചുറി; ഓസീസ് കൂറ്റന്‍ ലീഡിലേക്ക് - 290/5

  ഇന്ത്യ ഓസ്ട്രേലിയ ടെസ്‌റ്റ്, ഡേവിഡ് വാര്‍ണര്‍ , ബ്രാഡ് ഹാഡിന്‍
അഡലെയ്ഡ്| jibin| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (13:22 IST)
ഇന്ത്യക്കെതിരായ ആദ്യ ആദ്യ ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയുടെ കരുത്തില്‍ ഓസ്ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്. നാലം ദിനം കളി അവസാനിക്കുമ്പോള്‍ 290/5 വിക്കറ്റ് എന്ന നിലയിലാണ്. 52 റണ്‍സുമായി സ്‌റ്റീവന്‍ സ്‌മിത്തും, (14) റണ്‍സുമായി ബ്രാഡ് ഹാഡിനുമാണ് ക്രീസില്‍. 363 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ കംങ്കാരുക്കള്‍ക്ക് ഉള്ളത്.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 369 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 444 റണ്‍സിന് പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സ്
കരുതലോടെ തുടങ്ങിയ ഓസീസ് പതിയെ താളം കണ്ടെത്തി കത്തിക്കയറുകയായിരുന്നു. കഴിഞ്ഞ ഇന്നിംഗ്‌സിലെ സെഞ്ചുറി വീരന്‍ ഡേവിഡ് വാര്‍ണര്‍ (102)അതേ ഫോം തുടര്‍ന്നതോടെ റണ്‍ നിരക്ക് കുതിച്ചുയരുകയായിരുന്നു.

166 ബോളിലാണ് വാര്‍ണാര്‍ സെഞ്ചുറി കണ്ടെത്തിയത്. 21 റണ്‍സ് നേടിയ ക്രിസ് റോജേഴ്‌സ് പെട്ടെന്ന് പുറത്തായെങ്കിലും ഷെയ്‌ന്‍ വാട്‌സണ്‍ (33) വാര്‍ണര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. ഇഷാന്ത് ശര്‍മയുടെ പന്തിലാണ് വാര്‍ണര്‍ പുറത്തായത്. വാട്‌സണ്‍ പുറത്തായെങ്കിലും മാര്‍ഷ് (40) മികച്ച ഇന്നിംഗ്‌സിന് പിന്തുണ നല്‍കിയെങ്കിലും പുറത്താകുകയായിരുന്നു. ക്യാപ്‌റ്റന്‍ മൈക്കള്‍ ക്ലാര്‍ക്കിന് (7) പെട്ടെന്ന് തന്നെ കൂടാരം കയറാനായിരുന്നു വിധി.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 369 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. തലേ ദിവസത്തെ സ്കോറിനോട് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് ശര്‍മ (43) ലിയോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. വൃദ്ധിമാന്‍ സാഹ (25) റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യന്‍ വിക്കറ്റുകള്‍ നിരനിരയായി കൂടാരം കയറുകയായിരുന്നു. വാലറ്റത്ത് മുഹമ്മദ് ഷാമി (34) നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യയുടെ റണ്‍ നിരക്ക് മെച്ചപ്പെടുത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :