ഒരു മടങ്ങി‌വരവ് പെട്ടെന്ന് സാധ്യമാകില്ല, ഇംഗ്ലണ്ട് പരമ്പരയിൽ നിന്നും ജഡേജ പുറത്ത്

അഭി‌റാം മനോഹർ| Last Modified വ്യാഴം, 21 ജനുവരി 2021 (16:58 IST)
ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്‌ക്ക് ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കാനിരിക്കുന്ന പരമ്പരയും നഷ്ടമാകും. സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ താരത്തിന്റെ ഇടതു കൈയിലെ തള്ളവിരലിന് സ്ഥാനചലനം സംഭവിച്ചിരുന്നു.

ഓസ്ട്രേലിയയിൽ വെച്ച് തന്നെ താരം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുകയും ചെയ്‌‌തിരുന്നു. കയ്യിലെ പരിക്കിൽ ജഡേജയ്‌ക്ക് ആറാഴ്‌ച്ചയെങ്കിലും വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് നാല് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :