രോഹിത് ശര്‍മയോട് ബഹുമാനം, ഈ പ്രശ്‌നത്തിലാണ് ആദ്യ കളിയില്‍ പരാജയം ഉണ്ടായത്...ഇതിലും, സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (09:07 IST)
രണ്ടാം ഏകദിനത്തിലും ബംഗ്ലാദേശിനോടുള്ള ഇന്ത്യയുടെ തോല്‍വി ആരാധകരെ നിരാശരാക്കി. പരിക്കേറ്റ വിരല്‍ വെച്ച് ഒമ്പതാമനായി ഇറങ്ങി 28 പന്തില്‍ 51 റണ്‍സ് എടുത്ത് വിജയ പ്രതീക്ഷ നല്‍കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് പ്രത്യേക ബഹുമാനം തോന്നുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഡെത്ത് ഓവറുകളില്‍ എങ്ങനെ എറിയണമെന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുക.ഈ പ്രശ്‌നത്തിലാണ് ആദ്യ കളിയില്‍ പരാജയം ഉണ്ടായത് ഇതിലും എന്നാണ് പണ്ഡിറ്റ് കുറിക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്
പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
രണ്ടാം ഏകദിനത്തിലും തോറ്റു ഇന്ത്യക്ക് ബംഗ്ലാദേശിനോടു പരമ്പര (2-0) നഷ്ടം. ഇത്തവണ 5 റണ്‍സ് പരാജയം ആയിരുന്നു. ഇതോടെ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ടു ഏകദിന പരമ്പര നഷ്ടപെട്ടു. കൂടെ ഏഷ്യ കപ്പ്, T20 ലോക കപ്പ് അടക്കം major tournament മൊത്തം മോശമാക്കി .

പരിക്കേറ്റ വിരലും വെച്ച് ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ജിയോട് വളരെ ബഹുമാനം തോന്നുന്നു..ഒമ്പത്താമനയി ഇറങ്ങി വെറും 28 പന്തില്‍ 51*.. ആ സിറാജ് ജി ഒന്നും എടുക്കാതിരുന്ന 48 over ഒരു സിംഗിള്‍ എങ്കിലും അങ്ങേര്‍ എടുതിരുന്നെങ്കില്‍.. ചിലപ്പോള്‍...?

യഥാര്‍ത്ഥത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്ത്യയുടെ കിടിലന്‍ ബൗളിംഗില്‍ തകര്‍ന്ന് തരിപ്പണമായി 69/6 എന്ന അവസ്ഥയില്‍ എത്തിയതാണ്. പക്ഷേ പിന്നീട് അങ്ങോട്ട് M ഹസ്സന്‍ ജി(100*), മഹ്‌മതുള്ള ജി (77) പ്രത്യാക്രമണം നടത്തി അവരെ 271 ല്‍ എത്തിച്ചു. W സുന്ദര്‍ ജി 37 നു 3 wicket എടുത്തു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ പതിവുപോലെ openerമാരായ
കോഹ്ലി ജി (5), ധവാന്‍ ജി (8) ആദ്യ ഓവറുകളില്‍ മടങ്ങി. ശ്രേയസ് അയ്യര്‍ ജി (82), Axar Patel ജി (56) മാത്രം ബാറ്റിങ്ങില്‍ തിളങ്ങി.അവരുടെ ബൗളര്‍മാര്‍ പൊളിച്ചു. 65/4 എന്ന അവസ്ഥയില്‍ നിന്നും 266/9 ഇന്ത്യ വരെ എത്തി എന്നത് മാത്രമാണ് ആശ്വാസം .

(വാല്‍ കഷ്ണം... Death ഓവറുകളില്‍ എങ്ങനെ എറിയണം എന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുക.. ഈ പ്രശ്‌നത്തില്‍ ആണ് ആദ്യ കളിയില്‍ പരാജയം ഉണ്ടായത്...ഇതിലും ...)

By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :