1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Babar azam in the top three in all three formats

മൂന്ന് ഫോർമാറ്റിലും ആദ്യ മൂന്നിൽ: കരിയർ ബെസ്റ്റ് റാങ്കിങ്ങിൽ ബാബർ അസം

Babar azam
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ മുന്നേറ്റം നടത്തി ബാബർ അസം. ടെസ്റ്റിൽ മൂന്നാം റാങ്കിങ്ങിൽ എത്തിയ ബാബർ അസം ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ആദ്യ മൂന്നിൽ ഇടം നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി. 874 പോയിൻ്റോടെയാണ് ബാബർ ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാമതെത്തിയത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ബാറ്റിങ് മികവാണ് പാക് നായകനെ തുണച്ചത്.
 
നിലവിൽ ഏകദിന,ടി20 റാങ്കിങ്ങിൽ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്.ടെസ്റ്റിൽ 855 പോയിൻ്റോടെ ഓസീസിൻ്റെ ലബുഷെയ്നാണ് പട്ടികയിൽ രണ്ടാമത്. ഒന്നാം സ്ഥാനത്തുള്ള ജോ റൂട്ടിന് 923 പോയിൻ്റാണുള്ളത്. ടെസ്റ്റ് റാങ്കിങ്ങിൽ റിഷഭ് പന്തും രോഹിത് ശർമയും ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.
അടുത്ത ലേഖനം
ഇന്ത്യയെ ഫൈനലിൽ വീഴ്ത്തി ഓസീസിന് കിരീടം, ടി20 ലോകകപ്പ് പ്രവചനവുമായി പോണ്ടിങ്