സിക്‌സർ പട്ടേൽ!, ധോനിയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് താരം

27 പന്തിൽ നിന്നും കന്നി ഏകദിന ഫിഫ്റ്റി കുറിച്ച അക്സർ വിൻഡീസിൽ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനാണ്.

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജൂലൈ 2022 (14:40 IST)
വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ തകർപ്പൻ വെടിക്കെട്ട് ഫിനിഷിങ്ങുമായി ഇന്ത്യയുടെ താരമായിരിക്കുകയാണ് സ്പിൻ ഓൾ റൗണ്ടർ അക്സർ പട്ടേൽ. 35 പന്തിൽ നിന്നും 3 ഫോറും 5 സിക്സറും ഉൾപ്പടെ താരം പുറത്താവാതെ നേടിയ 64 റൺസാണ് മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിൽ 2 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇന്ത്യൻ വിജയം.

മത്സരത്തിലെ പ്രകടനത്തോടെ എം എസ് ധോനിയുടെ പേരിലുണ്ടായിരുന്ന 17 വർഷം പഴക്കമുള്ള ഏകദിന റെക്കോർഡും താരം തകർത്തു. ഇതോടെ ഏകദിനത്തിൽ ഏഴാം നമ്പറിലോ ലോ ഓർഡറിലോ ഏറ്റവുമധികം സിക്സർ പറത്തിയ ഇന്ത്യൻ താരമായി അക്സർ മാറി. നേരത്തെ 2005ൽ സിംബാബ്‌വെയ്ക്കെതിരെ ധോനി 3 സിക്സറുകൾ പറത്തിയിരുന്നു. 2011ൽ ദക്ഷിണാഫ്രിക്കയ്ക്കും അയർലൻഡിനുമെതിരെ രണ്ട് തവണ ധോനിയുടെ റെക്കോർഡിനൊപ്പം യൂസഫ് പത്താൻ എത്തിയിരുന്നു.

27 പന്തിൽ നിന്നും കന്നി ഏകദിന ഫിഫ്റ്റി കുറിച്ച അക്സർ വിൻഡീസിൽ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :