അനുബന്ധ വാര്‍ത്തകള്‍
- രോഹിത് സ്വാർഥൻ, സ്വന്തം കാര്യം മാത്രം നോക്കി ടീമിനെ അപകടത്തിലാക്കി: വിമർശനവുമായി മുൻ ഇന്ത്യൻ താരം
- Rohit sharma: വിരമിക്കലുണ്ടായില്ല, സിഡ്നി ടെസ്റ്റിൽ തിരിച്ചുവരുമെന്ന് രോഹിത്
- 22 വയസ്സുള്ള ചെറിയ പയ്യൻ പോലും വെല്ലുവിളിക്കുന്നു, ഇന്ത്യയെ പാഠം പഠിപ്പിക്കണം, സ്റ്റാർക്കിനെ കളിയാക്കാൻ അവൻ വളർന്നിട്ടില്ല: മിച്ചൽ ജോൺസൺ
- ഓസ്ട്രേലിയ കളിക്കുന്നത് ഒന്നോ രണ്ടോ പേരെ ആശ്രയിച്ചല്ല, ഇന്ത്യൻ തോൽവിക്ക് പിന്നാലെ ടീമിനെതിരെ വിമർശനവുമായി ഹർമൻ പ്രീത് കൗർ
- വാര്‍ണര്‍ക്ക് പകരക്കാരനായി ഓപ്പണിംഗില്‍ സ്മിത്തോ?, ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
സിഡ്നി ടെസ്റ്റില്‍ ഓസീസിന്റെ ഫ്ളോപ്പ് മാന്‍ ഇല്ല, പകരക്കാരനെ പ്രഖ്യാപിച്ചു: അഞ്ചാം ടെസ്റ്റിനുള്ള ടീം ഇങ്ങനെ
ഇന്ത്യക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കഴിഞ്ഞ നാല് ടെസ്റ്റുകളിലും കളിച്ച മിച്ചല്‍ മാര്‍ഷിനെ ടീമില്‍ നിന്നും പുറത്താക്കിയപ്പോള്‍ പുതുമുഖ ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററിനെ ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ നാല് ടെസ്റ്റുകളിലും ബാറ്റിംഗിലും ബൗളിംഗിലും കാര്യമായ പ്രകടനങ്ങളൊന്നും നടത്താന്‍ മിച്ച് മാര്ഷിനായിരുന്നില്ല. കഴിഞ്ഞ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ജയിച്ച ടീമില്‍ നിന്നും ഈ മാറ്റം മാത്രമാണ് ഓസ്ട്രേലിയ വരുത്തിയിരിക്കുന്നത്.
ഓപ്പണര്‍മാരായി സാം കോണ്‍സ്റ്റാസും ഉസ്മാന് ഖവാജയും തന്നെയാകും സിഡ്നിയിലും ഇറങ്ങുക. മൂന്നാം നമ്പറില്‍ മാര്‍നസ് ലബുഷെയ്നും നാലാം നമ്പറില്‍ സ്റ്റീവ് സ്മിത്തും അഞ്ചാമനായി ട്രാവിസ് ഹെഡും ഇറങ്ങും. ബ്യൂ വെബ്സ്റ്റര്‍, അലക്സ് ക്യാരി എന്നിവര്‍ പിന്നാലെയെത്തും. കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിലെല്ലാം തന്നെ ബാറ്റിംഗില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതാണ് മിച്ച് മാര്‍ഷിന് തിരിച്ചടിയായത്. ഫ്രീ വിക്കറ്റായി മാറിയ താരത്തെ മാറ്റിനിര്‍ത്തുന്നത് സിഡ്നി ടെസ്റ്റിനുള്ള ഓസീസ് ടീമിനെ കൂടുതല്‍ ശക്തമാക്കും. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഓസീസ്.