ഷൂസില്‍ ബിയര്‍ ഒഴിച്ചു കുടിക്കുന്ന ഓസീസ് താരങ്ങള്‍; ലോകകപ്പ് നേട്ടം ആഘോഷിച്ചത് ഇങ്ങനെ, വൈറലായി വീഡിയോ

രേണുക വേണു| Last Updated: തിങ്കള്‍, 15 നവം‌ബര്‍ 2021 (11:03 IST)

ടി 20 ലോകകപ്പ് നേടിയ ശേഷമുള്ള ഓസ്‌ട്രേലിയയുടെ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഡ്രസിങ് റൂമില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഷൂസില്‍ ബിയര്‍ ഒഴിച്ചു കുടിക്കുന്ന ഓസീസ് താരങ്ങളെ വീഡിയോയില്‍ കാണാം.

ഫൈനല്‍ മത്സരത്തിനായി ഉപയോഗിച്ച ക്രിക്കറ്റ് ഷൂസിലാണ് മാത്യു വെയ്ഡ് ആദ്യം ബിയര്‍ ഒഴിച്ചു കുടിക്കുന്നത്. ഇതേ ഷൂസ് വാങ്ങി അതില്‍ കൂടുതല്‍ ബിയര്‍ ഒഴിച്ച് കുടിക്കുകയാണ് ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയ്‌നിസ് ചെയ്തത്. ബിയര്‍ കുടിച്ച ശേഷം ഇതേ ഷൂ വെയ്ഡ് വീണ്ടും ധരിക്കുന്നത് കാണാം.

മറ്റ് ഓസീസ് താരങ്ങളെല്ലാം ഇതിനെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്. ഐസിസി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :