കോലിയും ബുമ്രയുമില്ല, രാഹുൽ തിരിച്ചെത്തി, സഞ്ജു പുറത്ത്: വിൻഡീസിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ജൂലൈ 2022 (15:19 IST)
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയും ജസ്പ്രീത് ബുമ്രയും ടീമിലില്ല. ഇരുവർക്കും വിശ്രമമനുവദിക്കുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. അതേസമയം ഏകദിന ടീമിൽ ഇടം നേടിയ സഞ്ജു സാംസണിന് ടി20 ടീമിലിടം നേടാനായില്ല.

യൂസ്‌വേന്ദ്ര ചാഹലിന് വിശ്രമമനുവദിച്ചതിനെ തുടർന്ന് വെറ്ററൻ സ്പിന്നർ ആർ അശ്വിൻ ടീമിലേക്ക് തിരിച്ചെത്തി. കെ എൽ രാഹുൽ,കുൽദീപ് യാദവ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്താൻ മാത്രമെ ഇവരെ കളിപ്പിക്കുകയുള്ളു. അതേസമയം ഇംഗ്ലണ്ട്,അയർലൻഡ് എന്നിവർക്കെതിരെ ടി20 കളിച്ച ഉമാൻ മാലിക്കിനെ ടീമിലേക്ക് പരിഗണിച്ചില്ല. രോഹിത് ശർമയാണ് 18 അംഗ ടീമിനെ നയിക്കുന്നത്.

ഇന്ത്യൻ ടീം: രോഹിത് ശർമ,ഇഷാൻ കിഷൻ,കെ എൽ രാഹുൽ,സൂര്യകുമാർ യാദവ്,ദീപക് ഹൂഡ,ശ്രേയസ് അയ്യർ,ദിനേശ് കാർത്തിക്,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,അക്സർ പട്ടേൽ,ആർ അശ്വിൻ,രവി ബിഷ്ണോയ്,കുൽദീപ് യാദവ്,ഭുവനേശ്വർ കുമാർ,ആവേഷ് ഖാൻ,ഹർഷൽ പട്ടേൽ,ആർഷദീപ് സിങ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :