അനുബന്ധ വാര്‍ത്തകള്‍
- കോലിയെ മാത്രം വിമർശിക്കുമ്പോൾ പലരും രക്ഷപ്പെട്ടുപോകുന്നു, രോഹിത്തിൻ്റെ ഫോമിനെ പറ്റി ആർക്കും ഒന്നും പറയാനില്ലേ?
- ഫോമിലല്ലാത്ത ഗാംഗുലിയും സെവാഗും യുവരാജും വരെ പുറത്തായി, ഇപ്പോൾ താരങ്ങൾക്ക് വിശ്രമം?
- പുറത്തുള്ളവർക്ക് എന്തും പറയാം, കോലിയെ കൈവിടില്ല: രോഹിത് ശർമ
- ടെസ്റ്റിൽ അശ്വിനെ ബെഞ്ചിലിരുത്താമെങ്കിൽ കോലിയെ ടി20യിൽ ഒഴിവാക്കാം: കപിൽദേവ്
- 'ട്വന്റി 20 യില്‍ നിന്ന് കോലിയെ ഒഴിവാക്കിക്കൂടേ'; വിവാദ പരാമര്‍ശവുമായി കപില്‍ ദേവ്
ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത് അത്ര മോശം കാര്യമല്ല, കോലി അവിടെ ചെന്ന് ഫോം തിരിച്ചുപിടിക്കട്ടെ
ബാറ്റിങ്ങിൽ ടച്ചിലെത്താൻ കഴിയാത്ത മുൻ ഇന്ത്യൻ നായകൻ വിരാട് കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്യീദ് കിർമാനി. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത് അത്ര മോശം കാര്യമല്ലെന്നും കിർമാനി ഓർമിപ്പിച്ചു.
തുടർച്ചയായി പരാജയപ്പെട്ടിട്ടും കോലിക്ക് അവസരങ്ങൾ വീണ്ടും വീണ്ടും നൽകുന്നതിനെയും കിർമാനി വിമർശിച്ചു. ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരികെപോയി ഫോം കണ്ടെത്തുകയാണ് കോലി ചെയ്യേണ്ടത്. കുറച്ച് ഇന്നിങ്ങ്സുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാതിരുന്നാൽ എത്ര മുൻപരിചയം ഉള്ള താരമാണെങ്കിലും സെലക്ഷൻ കമ്മിറ്റി ഇടപെടണം.ആഭ്യന്തര ക്രിക്കറ്റിലേക്ക് പോയി ഫോമും ആത്മവിശ്വാസവും തിരിച്ചെടുക്കു എന്നാണ് പറയേണ്ടത്.പക്ഷേ കോലിയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നില്ല. കിർമാനി പറഞ്ഞു.