മഴ കളിച്ചു; ഓസ്ട്രേലിയ-ബംഗ്ലാദേശ് മല്‍സരം ഉപേക്ഷിച്ചു

  ഓസ്ട്രേലിയ-ബംഗ്ലാദേശ് മല്‍സരം , ലോകകപ്പ് ക്രിക്കറ്റ് , മഴ
ബ്രിസ്ബെയ്ന്‍| jibin| Last Modified ശനി, 21 ഫെബ്രുവരി 2015 (13:55 IST)
ഒരു പന്ത് പോലും എറിയാനാകാതെ തകര്‍ത്ത് പെയ്‌തതോടെ ലോകകപ്പിലെ ഓസ്ട്രേലിയ-ബംഗ്ലാദേശ് മല്‍സരം ഉപേക്ഷിച്ചു. മഴ കനത്തതോടെ ഇനി കളി നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍
തീരുമാനിച്ചത്. ഇതോടെ ഗ്രൂപ്പ് എയില്‍ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു.

മൂന്നു മല്‍സരങ്ങള്‍ ജയിച്ച ന്യൂസിലാന്‍ഡാണ് ആറു പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയ രണ്ടാമതും ബംഗ്ലാദേശ് മൂന്നാമതുമാണ്. ഫെബ്രുവരി 28ന് ന്യൂസിലാന്‍ഡിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മല്‍സരം. ഫെബ്രുവരി 26ന് ശ്രീലങ്കയ്ക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മല്‍സരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :