അശ്വിന് ഒരു ഭാവിയുമില്ല, എന്താണ് നിങ്ങളുടെ പദ്ധതി! എനിക്കൊന്നും മനസ്സിലാകുന്നില്ല; പൊട്ടിത്തെറിച്ച് ഷോയ്ബ് അക്തര്‍

രേണുക വേണു| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (10:49 IST)

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് മുന്‍ പാക് താരം ഷോയ്ബ് അക്തര്‍. ട്വന്റി 20 ക്രിക്കറ്റിലെ ഇന്ത്യയുടെ പദ്ധതികള്‍ എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ യുസ്വേന്ദ്ര ചഹലിനെ കളിപ്പിക്കാതിരുന്നത് അക്തര്‍ ചോദ്യം ചെയ്തു.

' ഇന്ത്യയുടെ പവര്‍പ്ലേ സ്‌കോര്‍ ബംഗ്ലാദേശിനേക്കാളും സിംബാബ്വെയേക്കാളും മെച്ചമാണെന്ന് പറയാം. അല്ലാതെ വേറെ ഗുണമൊന്നും ഇല്ല. ഇന്ത്യയുടെ സ്പിന്‍ വിഭാഗത്തിനു ഒരു ആഴവുമില്ല. ആദില്‍ റഷീദിന് കളിക്കാമെങ്കില്‍ എന്തുകൊണ്ട് ചഹലിന് പറ്റില്ല? അശ്വിന് ഒരു ഭാവിയും ഇനി കാണുന്നില്ല. നിങ്ങളുടെ പദ്ധതികള്‍ എന്താണ്? എനിക്കൊന്നും മനസ്സിലാകുന്നില്ല.'

' ഐസിസി ടൂര്‍ണമെന്റിലേക്ക് വരുമ്പോള്‍ ഇന്ത്യ ക്യാപ്റ്റന്‍സിയിലും ടീം മാനേജ്‌മെന്റിലും ശ്രദ്ധിക്കണം. മോശം തീരുമാനങ്ങളാണ് പലതും. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കുകയാണ് വേണ്ടത്. രോഹിത് ശര്‍മ, ബുവനേശ്വര്‍ കുമാര്‍, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ സീനയര്‍ താരങ്ങള്‍ ട്വന്റി 20 ക്രിക്കറ്റില്‍ തുടരുന്നത് എന്നെ അതിശയപ്പെടുത്തുന്നു.' അക്തര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :