അഭിറാം മനോഹർ|
Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (18:39 IST)
ടി20 ക്രിക്കറ്റില്‍ 300 കടക്കുക എന്നത് ഇപ്പോഴും നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ക്രിക്കറ്റ് ലോകത്ത് വന്‍ ശക്തികളല്ലെങ്കിലും തുടര്‍ച്ചയായ മത്സരങ്ങളില്‍ 300+ റണ്‍സുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് അര്‍ജന്റീനന്‍ വനിതാ ക്രിക്കറ്റ് ടീം. ചിലിക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലെ 3 മത്സരങ്ങളിലും ചിലി വനിതകള്‍ 300 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടുകഴിഞ്ഞു. ഒരു ടി20 മത്സരത്തില്‍ ചിലിക്കെതിരെ നാനൂറിന് മുകളിലും അര്‍ജന്റീന സ്വന്തമാക്കി.
ഇപ്പോഴിതാ ചിലിക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ 311 റണ്‍സിനാണ് അര്‍ജന്റീന ചിലിയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അര്‍ജന്റീന വെറോണിക്ക വാസ്‌കസിന്റെയും മരിയ കാസിനെരിയാസിന്റെയും സെഞ്ചുറിയുറ്റെ മികവില്‍ 333 റണ്‍സാണ് 20 ഓവറില്‍ നേടിയത്. മരിയ 77 പന്തില്‍ 155 റണ്‍സും വെറോണിക്ക 67 പന്തില്‍ 107 റണ്‍സും സ്വന്തമാക്കി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ചിലിയുടെ ഇന്നിങ്ങ്‌സ് വെറും 22 റണ്‍സിനാണ് അവസാനിച്ചത്.
വലിയ അത്ഭുതമെന്തെന്നാല്‍ 10.4 ഓവറില്‍ ചിലി നേടിയ 22 റണ്‍സുകളില്‍ 21 റണ്‍സും എക്‌സ്ട്രാകളിലൂടെ അര്‍ജന്റീനന്‍ വനിതകള്‍ സമ്മാനിച്ചതായിരുന്നു. ശേഷിക്കുന്ന ഒരു റണ്‍സ് മാത്രമാണ് ചിലി വനിതകള്‍ മത്സരത്തില്‍ നേടിയത്. എമില ടോറോയാണ് ചിലിയുടെ മത്സരത്തിലെ ഏക റണ്‍സ് സ്വന്തമാക്കിയത്. മറ്റെല്ലാ താരങ്ങളും പൂജ്യരായി മടങ്ങുകയായിരുന്നു.