Lionel Messi: അടുത്ത ലോകകപ്പിലേക്കുള്ള യാത്ര വിജയത്തോടെ തുടങ്ങി അര്‍ജന്റീന, ഫ്രീ കിക്ക് ഗോളുമായി മെസി

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല

രേണുക വേണു| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (08:14 IST)

Lionel Messi: സൂപ്പര്‍താരം ലയണല്‍ മെസിയുടെ കരുത്തില്‍ വീണ്ടും അര്‍ജന്റീനയുടെ മുന്നേറ്റം. ലോകകപ്പ് യോഗ്യത ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന തോല്‍പ്പിച്ചു. ഈ ജയത്തോടെ മൂന്ന് പോയിന്റ് അര്‍ജന്റീന സ്വന്തമാക്കി. രണ്ടാം പകുതിയില്‍ മെസി നേടിയ ഫ്രീ കിക്ക് ഗോളിലൂടെയാണ് അര്‍ജന്റീനയുടെ ജയം.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ താളം കണ്ടെത്താന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിരുന്നില്ല. മിസ് പാസുകളുടെ ഘോഷയാത്രയായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. രണ്ടാം പകുതിയില്‍ 78-ാം മിനിറ്റില്‍ ഇക്വഡോര്‍ പ്രതിരോധ നിരയെ മുഴുവന്‍ കബളിപ്പിച്ച് മെസി ഫ്രീ കിക്ക് ഗോള്‍ നേടുകയായിരുന്നു.

അര്‍ജന്റീന ചാംപ്യന്‍മാരായ 2022 ലെ ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യത ഘട്ടം അവര്‍ ആരംഭിച്ചത് ഇക്വഡോറിനെതിരെ 1-0 ത്തിന് ജയം നേടി തന്നെയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :