അനുബന്ധ വാര്‍ത്തകള്‍
- Brazil vs Uruguay World Cup Qualifier Match: ഉറുഗ്വായ്ക്കു മുന്നില്‍ നാണംകെട്ട് ബ്രസീല്‍, എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍വി
- വയസ്സാനാലും പെർഫോമൻസിലെ കിംഗ്, എഴുതി തള്ളിയവർ അറിയുന്നുണ്ടോ, ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ റോണോയുടെ ബൂട്ടിൽ നിന്നാണെന്ന്
- എംബാപ്പെയുടെ ഗോളിന് ശേഷം ഒരൊറ്റ ഗോള്‍ അര്‍ജന്റീനന്‍ വലയില്‍ വീണില്ല, റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി എമിലിയാനോ മാര്‍ട്ടിനെസ്
- നെയ്മര്‍ക്കു നേരെ പോപ്പ് കോണ്‍ ബോക്സ് എറിഞ്ഞ് ബ്രസീല്‍ ആരാധകന്; ദേഷ്യപ്പെട്ട് താരം (വീഡിയോ)
- പരിക്കും നിർഭാഗ്യവും ഇല്ലാതാക്കിയ കരിയർ, ഏദൻ ഹസാർഡ് വിരമിച്ചു
പെറുവിനെതിരെ രണ്ട് ഗോളടിച്ച് ലോകകപ്പ് നേട്ടത്തിന്റെ പത്താം മാസം ആഘോഷിച്ചു ! മെസി കരുത്തില്‍ വീണ്ടും അര്‍ജന്റീന
ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കിയതിന്റെ പത്താം മാസം വിജയത്തോടെ ആഘോഷിച്ച് അര്‍ജന്റീന. 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിയോണല്‍ മെസിയും സംഘവും തോല്‍പ്പിച്ചു. നായകന് മെസി തന്നെയാണ് രണ്ട് ഗോളുകളും നേടിയത്. മെസി നേടിയ മൂന്നാം ഗോള്‍ വിഎആറിന്റെ സഹായത്തോടെ പിന്‍വലിക്കുകയും ചെയ്തു. മത്സരത്തിന്റെ 32, 42 മിനിറ്റുകളിലാണ് മെസിയുടെ ബൂട്ടില്‍ നിന്ന് ഗോളുകള്‍ പിറന്നത്.
പെറുവിനെതിരായ ജയത്തോടെ അര്‍ജന്റീനയ്ക്ക് യോഗ്യത റൗണ്ടില്‍ 12 േേപായിന്റായി. ഉറുഗ്വായ്, ബ്രസീല്‍ എന്നീ ടീമുകള്‍ക്കെതിരെ അര്‍ജന്റീന അടുത്ത മാസം ഏറ്റുമുട്ടും.