പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് : തന്റെ പ്രകടനത്തെ പറ്റി റിങ്കു സിംഗ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (13:35 IST)
അയര്‍ലന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ വിജയിക്കുന്നതില്‍ ഇന്ത്യയ്ക്കായി അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ റിങ്കു സിംഗിന്റെ മികവ് ഏറെ നിര്‍ണായകമായിരുന്നു. 21 പന്തില്‍ നിന്നും 38 റണ്‍സുമായി താരം തിളങ്ങിയപ്പോള്‍ മത്സരത്തിലെ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് റിങ്കുവായിരുന്നു.

മത്സരത്തിലെ ആദ്യ 15 പന്തില്‍ നിന്നും 15 റണ്‍സ് മാത്രം നേടിയ റിങ്കു അവസാന രണ്ടോവറില്‍ ആഞ്ഞടിച്ചതോടെയാണ് ഇന്ത്യ 185ന് 5 എന്ന ശക്തമായ നിലയിലെത്തിച്ചത്. വളരെ സന്തോഷം തോന്നിയെന്നും ഐപിഎല്ലില്‍ ചെയ്തത് തന്നെയാണ് ആവര്‍ത്തിക്കാന്‍ ശ്രമിച്ചതെന്നും റിങ്കു പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ കഠിനാധ്വാനം ചെയ്യുന്നു. അതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഞാന്‍ ആദ്യമായി ബാറ്റ് ചെയ്ത കളിയില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. റിങ്കു പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :