1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Archer in doubt for england T20 series

സൂപ്പർ താരം കളിച്ചേക്കില്ല: ടി20യിൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാവില്ല

ആർച്ചർ
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം ടി20 പരമ്പരയ്‌ക്കിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി.കൈമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ആര്‍ച്ചര്‍ ടി20 പരമ്പരയ്‌ക്ക് ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
നിലവില്‍ ആര്‍ച്ചര്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പരിക്കിന്റെ അവസ്ഥ കണക്കിലെടുത്ത് കാര്യങ്ങൾ തീരുമാനിക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. അഞ്ച് മത്സരങ്ങടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇനി കളിക്കാനുള്ളത്. മാര്‍ച്ച് 12,14,16,18,20 തിയതികളിലാണ് ടി20 മത്സരങ്ങള്‍.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ധവാൻ, രാഹുൽ, പന്ത്, ഇഷാൻ കിഷൻ ആരെയെല്ലാം കളിപ്പിക്കും? സുഖമുള്ള തലവേദനയിൽ ടീം ഇന്ത്യ