1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Inzamam compares pant with sehwag

അവൻ ഒരു ഇടംകയ്യൻ സെവാഗ് തന്നെ, ഇതുപോലൊരു താരത്തെ കണ്ടിട്ടില്ലെന്ന് ഇൻസമാം ഉൾഹഖ്

ഇൻസമാം
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പുകഴ്‌ത്തി മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾ ഹഖ്. ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള ഇന്ത്യൻ വിജയങ്ങൾ പന്തിന്റെ പ്രകടനങ്ങൾ നിർണായകമായിരുന്നു. പന്തിനെ പോലൊരു താരത്തെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഇൻസമാമിന്റെ പ്രതികരണം.
 
സമ്മർദമൊന്നും ബാധിക്കാത്ത കളിക്കാരനാണവൻ. ടീം ആറിന് 146 എന്ന അവസ്ഥയില്‍ നില്‍ക്കുകയാണെങ്കിലും പന്ത് ഇന്നിങ്‌സ് ആരംഭിക്കുന്ന പോലെ മറ്റാരും ചെയ്യില്ല. സ്പിന്നർമാർക്കും ഫാസ്റ്റ് ബൗളേഴ്‌സിനും എതിരെ മികവ് പുലർത്താനും താരത്തിന് എളുപ്പം സാധിക്കുന്നുവെന്നും സെവാഗ് ഇടതു കൈകൊണ്ട് ബാറ്റ് ചെയ്യുന്നത് പോലെയാണ് പന്തിനെ കാണുമ്പോള്‍ തോന്നുകയെന്നും ഇൻസമാം പറഞ്ഞു.
അടുത്ത ലേഖനം
രണ്ടാഴ്‌ചയ്ക്കുള്ളിൽ രണ്ടാം സ്വർണം, ലോക ഗുസ്‌തി റാങ്കിങ്ങിൽ ഒന്നാമതെത്തി വിനേഷ് ഫോഗാട്ട്