മടങ്ങിവരവ് 2 വർഷങ്ങൾക്ക് ശേഷം, ആദ്യ പരമ്പര തന്നെ ധാരാളം, റാങ്കിങ്ങിൽ 108 സ്ഥാനം മുന്നേറി ദിനേശ് കാർത്തിക്

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ജൂണ്‍ 2022 (21:19 IST)
രാജ്യാന്തര ക്രിക്കറ്റിലെ തിരിച്ചുവരവിൽ എഴുതിതള്ളിയവർക്കുള്ള മറുപടി നൽകികൊണ്ടാണ് 37കാരനായ ദിനേശ് കാർത്തിക് ഇന്ത്യൻ ടീമിലെ തൻ്റെ സാന്നിധ്യം ഉറപ്പിച്ചത്. കരിയർ അവസാനിച്ചു എന്ന് ആരാധകർ വിധി എഴുതിയ ഇടത്ത് നിന്ന് വളരെ പെട്ടെന്നാണ് ലോകക്രിക്കറ്റിലെ അപകടകാരിയായ ഫിനിഷർ എന്ന നിലയിലേക്ക് മാസങ്ങൾക്കുള്ളിൽ ദിനേശ് കാർത്തിക് വളർന്നത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം തിരിച്ചെത്തിയ ആദ്യ പരമ്പരയിലെ പ്രകടനത്തോടെ ടി20 റാങ്കിങ്ങിൽ 108 സ്ഥാനം മുന്നേറിയിരിക്കുകയാണ് താരം. നിലവിൽ 87ആം സ്ഥാനത്താണ് കാർത്തിക്. ഇക്കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനമായിരുന്നു കാർത്തികിന് ഇന്ത്യൻ ടീമിൽ സ്ഥാനം നേടികൊടുത്തത്.

സൗത്താഫ്രിക്കക്കെതിരായ നാലാം ടി20യിൽ 27 പന്തിൽ നിന്നും 55 റൺസാണ് കാർത്തിക് അടിച്ചെടുത്തത്. 9 ബൗണ്ടറികളും 2 സിക്സുമടങ്ങുന്നതായിരുന്നു താരത്തിൻ്റെ ഇന്നിങ്ങ്സ്. സൗത്താഫ്രിക്കയ്ക്കെതിരായ പ്രകടനത്തോടെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലും കാർത്തിക് ഇടം പിടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :