1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ajay jadeja praises sanju samson

ഞാൻ നിങ്ങളുടെ വലിയ ആരാധകൻ, സഞ്ജു സെഞ്ചുറി നേടാത്തതിൽ ദുഖം: അജയ് ജഡേജ

sanju samson
അയർലൻഡിനെതിരായുള്ള രണ്ട് ടി20 മത്സരങ്ങളും വിജയിച്ച് വലിയ ആവേശത്തിലാണ് ഇന്ത്യൻ യുവനിര. ഇന്ത്യൻ ബാറ്റിങ്ങ് നിര രണ്ട് മത്സരങ്ങളിലും തിളങ്ങിയപ്പോൾ മലയാളി താരം സഞ്ജു സാംസണിന് ഇത് ഏറെ നാളായി തനിക്ക് നേരെ നീണ്ട വിമർശനങ്ങൾക്ക് മറുപടി നൽകാനുള്ള സമയമായിരുന്നു.
 
42 പന്തിൽ 77 റൺസ് എന്ന തകർപ്പൻ പ്രകടനത്തോടെ സഞ്ജു വിമർശകരുടെ വായടപ്പിച്ചപ്പോൾ താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഹൂഡ സെഞ്ചുറി നേടിയെങ്കിലും ക്രിക്കറ്റ് ലോകത്ത് സഞ്ജുവിൻ്റെ പ്രകടനം വലിയ ചർച്ചയായിരിക്കുകയാണ്. മുൻ ഇന്ത്യൻ താരം കൂടിയായ അജയ് ജഡേജ ഇക്കാര്യം മത്സരശേഷം വ്യക്തമാക്കുകയും ചെയ്തു. സഞ്ജു മത്സരത്തിൽ സെഞ്ചുറി നേടാത്തതിലെ നിരാശയും താരം പങ്കുവെച്ചു.
 
മനോഹരമായ മത്സരമായിരുന്നു ഡബ്ലിങ്ങിലേത്. പ്രതികൂലമായ സാഹചര്യത്തിലും മികച്ച കൂട്ടുക്കെട്ടുണ്ടാക്കാൻ ഞങ്ങൾക്കായി. അവർ കൃത്യമായ ഏരിയയിൽ പന്തെറിഞ്ഞു. ഹൂഡയുടെ ബാറ്റിങ്ങാണ് എന്നെ അനായാസമായി കളിക്കാൻ സഹായിച്ചത്. അദ്ദേഹത്തിന് പരമാവധി സ്ട്രൈക്ക് കൈമാറാനാണ് ഞാൻ ശ്രമിച്ചത്.ഹൂഡയുടെ ബാറ്റിംഗ് ഞാന്‍ നന്നായി ആസ്വദിച്ചു. വരും ദിവസങ്ങളില്‍ എനിക്കും സെഞ്ചുറി നേടാന്‍ സാധിക്കുമെന്ന് കരുതുന്നു. ജഡേജയുടെ ചോദ്യത്തിന് മറുപടിയായി സഞ്ജു പറഞ്ഞു. നേരത്തെ ദീപക് ഹൂഡയും സഞ്ജുവിൻ്റെ പ്രകടനത്തെ പ്രകീർത്തിച്ചിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അശ്രദ്ധയോടെ പുറത്ത് കറങ്ങി നടന്നു; കോലിയും പന്തും അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐയുടെ ശകാരം !