ജസ്പ്രീത് ബുംറ ഇന്ത്യന്‍ ക്യാപ്റ്റനാകും !

രേണുക വേണു| Last Modified ബുധന്‍, 29 ജൂണ്‍ 2022 (08:31 IST)

ജൂലൈ ഒന്ന് മുതല്‍ എഡ്ജ്ബാസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക പേസര്‍ ജസ്പ്രീത് ബുംറ. കോവിഡ് ബാധിതനായ നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിക്കാനുള്ള ചുമതല ബുംറയ്ക്കാണെന്നാണ് വിവിധ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.

രോഹിത്തിന് ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത സെലക്ടര്‍മാര്‍ തേടുന്നുണ്ട്. കോവിഡ് മുക്തനായ ശേഷം ക്വാറന്റൈനും കഴിഞ്ഞ് രോഹിത് എത്തുകയാണെങ്കില്‍ മറ്റൊരു ക്യാപ്റ്റനെ തേടേണ്ട ആവശ്യമില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രോഹിത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കില്ലെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ബുംറയായിരിക്കും ഇംഗ്ലണ്ടിനെതിരായ നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. അങ്ങനെ വന്നാല്‍ 1987 ന് ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ഫാസ്റ്റ് ബൗളറാകും ബുംറ. ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍ കപില്‍ ദേവ് ആണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :