ആദ്യം സച്ചിൻ, ഇപ്പോളത് കോലി: ഇനിയാരും ഇല്ലെന്ന് ഓർക്കണം: ഇന്ത്യയോട് പാക് ആരാധകർ

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (16:51 IST)
ടി20 ലോകകപ്പിലെ ലോകം കാത്തിരുന്ന സൂപ്പർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഗംഭീരവിജയമാണ് സ്വന്തമാക്കിയത്. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ കോലിയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. വിജയം ഉറപ്പിച്ചയിടത്ത് നിന്നും ഇന്ത്യ മത്സരം പിടിച്ചുവാങ്ങിയപ്പോൾ തകർന്നത് പാക് ആരാധകരുടെ ഹൃദയം കൂടിയാണ്.

വിരാട് കോലിയുടെ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ മത്സരത്തിൽ വിജയിച്ചേനെയെന്ന് പാക് ആരാധകർ സമൂഹമാധ്യമങ്ങളിൽ പറയുന്നു. കോലിയെ മാറ്റിനിർത്തിയാൽ ഇന്ത്യ പാകിസ്ഥാന് മുന്നിൽ ഒന്നുമല്ലെന്നും ഒരു വിഭാഗം പാക് ആരാധകർ സമൂഹമാധ്യമങ്ങളിൽ പറയുന്നു. ആദ്യം സച്ചിനായിരുന്നു. ഇപ്പോൾ വിരാട് കോലി. ഇനി അത്തരമൊരു താരം ഇന്ത്യക്കില്ലെന്നും പാക് ആരാധകർ പറയുന്നു.

നിലവിലെ ഇന്ത്യൻ ടീമിലെ താരങ്ങളായ കെ എൽ രാഹുൽ,സൂര്യകുമാർ യാദവ്, റിഷഭ് പന്ത് എന്നിവരെല്ലാം ശരാശരി പ്രകടനമാണ് പാകിസ്ഥാനെതിരെ നടത്തിയിട്ടുള്ളത്. കോലി വിരമിച്ചാൽ പാകിസ്ഥാനുമായി ഇന്ത്യ സ്ഥിരം നാണം കെടുമെന്നും പാക് ആരാധകർ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :