1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kane Williamson in ICC Events

ഒരേയൊരു കെയ്ന്‍ വില്യംസണ്‍; കിവീസ് നായകന്റെ അപൂര്‍വ നേട്ടം ഇങ്ങനെ

Kane Williamson
കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അപൂര്‍വ നേട്ടത്തിനരികെ. ടി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഫൈനല്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ സമകാലീനരായ നായകന്‍മാര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് വില്യംസണ്‍ സ്വന്തമാക്കുക. തുടര്‍ച്ചയായി മൂന്ന് ഐസിസി പോരാട്ടങ്ങളിലെ ഫൈനലില്‍ നായകനായിരിക്കുക എന്ന നേട്ടമാണ് അത്. 2019 ഏകദിന ലോകകപ്പ്, 2021 ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഇപ്പോഴത്തെ ടി 20 ലോകകപ്പ് എന്നീ മൂന്ന് തുടര്‍ച്ചയായ ഐസിസി ഇവന്റുകളിലും ന്യൂസിലന്‍ഡ് ഫൈനലിലെത്തി. മൂന്നിലും കിവീസിനെ നയിച്ചത് വില്യംസണ്‍. ഇതില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി. 2019 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി. ഇപ്പോള്‍ ഇതാ ടി 20 ലോകകപ്പ് ഫൈനലില്‍ കിരീടം ലക്ഷ്യംവച്ച് ഇറങ്ങുന്നു. 
 
അടുത്ത ലേഖനം
സൈലന്റ് കില്ലര്‍ വില്യംസണ്‍; കിവീസ് നായകന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഓസ്‌ട്രേലിയ, ജയിക്കാന്‍ 173 റണ്‍സ്