അനുബന്ധ വാര്‍ത്തകള്‍
- ഫാന്‍സി ഷോട്ടുകള്‍ ഞാന്‍ കളിക്കാറില്ല, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരാനിരിക്കുന്നു, എന്റെ ടെക്നിക്കുകള്‍ നന്നാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ: കോലി
- Sanju samson: ലോകകപ്പ് നേടിയ ബട്ട്ലര്‍ ക്യാപ്റ്റനാകട്ടെ, സഞ്ജുവിനെ വിമര്‍ശിച്ച് രാജസ്ഥാന് ആരാധകര്‍
- Sanju samson: എന്ത് ചോദിച്ചാലും എനിക്കറിയില്ലെന്നാണ് സഞ്ജുവിന്റെ ഉത്തരം, അത് തന്നെയാണ് അവന്റെ പ്രശ്നവും, രൂക്ഷവിമര്‍ശനവുമായി ആകാശ് ചോപ്ര
- തെല്ലും ഉത്തരവാദിത്വം കാണിക്കുന്നില്ല, സഞ്ജുവിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂട്ടുന്ന പ്രകടനം: ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് വിമർശനം
- Virat Kohli and Sanju Samson: എന്തൊരു ഷോ ! ഇതൊക്കെ കുറച്ച് ഓവറാണ്; സഞ്ജുവിനെ പരിഹസിക്കുന്ന തരത്തില്‍ സെലിബ്രേഷന് നടത്തി കോലി (വീഡിയോ)
സഞ്ജു ആ പ്രശ്നം പരിഹരിക്കണം, മത്സരത്തിന് മുൻപ് ഉപദേശവുമായി ആകാശ് ചോപ്ര
ഐപിഎൽ പതിനാറാം സീസണിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. ഈ അവസരത്തിൽ ടീമിലെ നായകനായ മലയാളി താരം സഞ്ജു സാംസണിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. മികച്ച തുടക്കങ്ങൾ സഞ്ജു മുതലാക്കുന്നില്ലെന്നും ഇത്തവണ പക്ഷേ അവസരം പ്രയോജനപ്പെടുത്തണമെന്നും ചോപ്ര പറയുന്നു.
കഴിഞ്ഞ 2-3 മത്സരങ്ങളിലായി ജോസ് ബട്ട്‌ലർ തണുപ്പൻ മട്ടിലുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്. പഞ്ചാബിനെതിരെ യശ്വസിയും ബട്ട്‌ലറും റൺസ് കണ്ടെത്തണം. സീസൺ നന്നായി തുടങ്ങുകയും പിന്നീട് നിരാശപ്പെടുത്തുകയും ചെയ്ത സഞ്ജു സാംസൺ കുറച്ച് റൺസ് കണ്ടെത്തണം. ലഭിക്കുന്ന തുടക്കം മുതലാക്കാൻ കഴിയാത്തതാണ് സഞ്ജുവിൻ്റെ പ്രശ്നം. സഞ്ജു അവസരം മുതലാക്കാൻ ശ്രമിക്കണം. ചോപ്ര പറഞ്ഞു.