1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Chennai Super Kings Play off Scenario

Chennai Super Kings: അങ്ങനെ സംഭവിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകും

13 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 15 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്

Chennai Super Kings Play off Scenario
Chennai Super Kings: ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇത്തവണ ചെന്നൈ പ്ലേ ഓഫില്‍ ഉറപ്പായും സ്ഥാനം പിടിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. എന്നാല്‍ ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറിയാല്‍ ചെന്നൈ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകും. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
13 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 15 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് ചെന്നൈയുടെ അവസാന മത്സരം. ഈ കളിയില്‍ തോറ്റാലാണ് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലാകുക. 
 
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ചെന്നൈ തോല്‍ക്കുകയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും, ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും, സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ജയിക്കുകയാണെങ്കില്‍ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകും. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സഞ്ജു ആ പ്രശ്നം പരിഹരിക്കണം, മത്സരത്തിന് മുൻപ് ഉപദേശവുമായി ആകാശ് ചോപ്ര