അനുബന്ധ വാര്‍ത്തകള്‍
- കറിവേപ്പിലയുടെ അഞ്ച് ആയുര്‍വേദ ഗുണങ്ങള്‍ ഇതാണ്
- 'ഞാന്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ അവര്‍ 40 ന് ഓള്‍ഔട്ടായേനെ'; രാജസ്ഥാനെതിരായ മത്സരശേഷം കോലി (വീഡിയോ)
- തെല്ലും ഉത്തരവാദിത്വം കാണിക്കുന്നില്ല, സഞ്ജുവിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂട്ടുന്ന പ്രകടനം: ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് വിമർശനം
- Sanju Samson: സഞ്ജു രാജസ്ഥാന് ക്യാപ്റ്റന്‍സി ഒഴിയണം, ഒരു ഐഡിയയും ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തിനെതിരെ ആരാധകര്‍
- Sanju Samson: അത് സഞ്ജു ചെയ്ത മണ്ടത്തരമാണോ? തലപുകച്ച് ആരാധകര്‍
Sanju samson: ലോകകപ്പ് നേടിയ ബട്ട്ലര്‍ ക്യാപ്റ്റനാകട്ടെ, സഞ്ജുവിനെ വിമര്‍ശിച്ച് രാജസ്ഥാന് ആരാധകര്‍
ഐപിഎല്ലില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുമെന്ന ഭീഷണി നേരിടുകയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന് റോയല്‍സ്. ഇനി ശേഷിക്കുന്ന ഒരു ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി അനുകൂലമാകുമെങ്കില്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ സാധിക്കു. ഈ ഘട്ടത്തില്‍ സഞ്ജു സാംസണിനെ അടുത്ത സീസണിലെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന് ആരാധകര്‍.
സീസണില്‍ 200 റണ്‍സിനപ്പുറം 2 തവണ സ്കോര്‍ ചെയ്തിട്ടും ആ മത്സരങ്ങളിലൊന്നും തന്നെ ആ സ്കോര്‍ പ്രതിരോധിക്കാന്‍ സഞ്ജുവിനായിരുന്നില്ല. ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തന്നെ അവസാനിച്ച സാഹചര്യത്തില്‍ സഞ്ജുവിന് പകരം ജോസ് ബട്ട്ലറെ ടീം നായകനാക്കണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് ചാമ്പ്യന്മാരാക്കിയ ബട്ട്ലര്‍ക്ക് രാജസ്ഥാനെയും കിരീടത്തിലേക്ക് നയിക്കാനാകുമെന്ന് ആരാധകര്‍ പറയുന്നു.