ഇന്ത്യ കടലാസ് പുലികള്‍, ജയം ഞങ്ങള്‍ക്കൊപ്പമാകും: ബംഗ്ലാദേശ്

 ലോകകപ്പ് ക്രിക്കറ്റ് , ഷാകിബ് അല്‍ ഹസന്‍ , ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം
മെല്‍ബണ്‍| jibin| Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (19:03 IST)
ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ചരിത്രം രചിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനും ന്യൂസിലന്‍ഡിനെ വിറപ്പിക്കാനും കഴിഞ്ഞ തങ്ങള്‍ക്ക് 2007 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ക്വാര്‍ട്ടര്‍ഫൈനലില്‍ ഭയമില്ലാതെ ആത്മവിശ്വാസത്തിലാണ് ടീം ഇറങ്ങുന്നത്. മികച്ച തുടക്കം ലഭിച്ചാല്‍ ജയിക്കാന്‍ ആകുന്നതെല്ലാം ചെയ്യും. ലോകനിലവാരത്തിലുള്ള താരങ്ങള്‍ ഉള്‍പ്പെടുന്ന ടീം ഇന്ത്യ മികച്ച ടീമാണെന്നും ഷാകിബ് അല്‍ ഹസ ചൂണ്ടിക്കാട്ടി.

തങ്ങളുടേതായ ദിവസം ഏത് വമ്പനെയും വീഴ്ത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും. കടലാസില്‍ കരുത്തര്‍ ഇന്ത്യ തന്നെയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇന്ത്യയുടെ മോശം ദിവസമാണെങ്കില്‍ അത് പരമാവധി മുതലെടുക്കാനാകും തങ്ങള്‍ ശ്രമിക്കുകയെന്നും ഷാകിബ് അല്‍ ഹസന്‍ പറഞ്ഞു. മാര്‍ച്ച് 19 വ്യാഴാഴ്ച മെല്‍ബണിലാണ് ഇന്ത്യ-ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ഫൈനല്‍ മല്‍സരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :