ഉള്‍വലിഞ്ഞത് ക്യാപ്റ്റന്‍സി സമ്മര്‍ദ്ദത്താല്‍; അവസാന നാല് ഓവര്‍ പൂര്‍ണമായി നിയന്ത്രിച്ച് ധോണി, ബൗണ്ടറി ലൈനില്‍ നിന്ന് നീങ്ങാതെ ജഡേജ

രേണുക വേണു| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (13:18 IST)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ പേരിനു മാത്രമായിരുന്നു രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയത്. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദത്താല്‍ പലപ്പോഴും ഉള്‍വലിയുകയായിരുന്നു ജഡേജ.

മത്സരം അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ക്ക് എല്ലാ നിര്‍ദേശങ്ങളും നല്‍കിയിരുന്നത് ധോണിയാണ്. പ്രത്യേകിച്ച് അവസാന നാല് ഓവര്‍. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദത്താല്‍ ജഡേജ പലപ്പോഴും അസ്വസ്ഥനായിരുന്നു.

ശിവം ദുബെയ്ക്ക് 19-ാം ഓവര്‍ എറിയാന്‍ നല്‍കിയത് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ ധോണിയുടേതായിരുന്നു. ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജ അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ക്ക് അടുത്തെത്തുകയോ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :