ബ്ലോഗില്‍ ഹര്‍ഭജന്റെ പൊലീസ് വേഷത്തിലുള്ള ചിത്രം കണ്ട് ആരാധകര്‍ അമ്പരന്നു. ഓഫീസിലെ ആദ്യ ദിവസം എന്ന അടിക്കുറിപ്പോടെയാണ് ഭാജി ചിത്രം പോസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് സൂപ്രണ്ടായി ഭാജി ചാര്‍ജ്ജെടുത്തെന്നുവരെ വാര്‍ത്തകള്‍ പരന്നു. ഭാജിയെ പൊലീസിലെടുത്തോ എന്നറിയാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴാണ് ഇത് ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ എടുത്ത ഫോട്ടോയാണെന്ന് ഹര്‍ഭജന്‍ അറിയിച്ചത്.