എയര്‍ടെല്‍ ഇറാനി കപ്പ് മല്‍സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെസേവാഗ് നയിക്കും. മലയാളി താരം എസ് ശ്രീശാന്ത്, ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗ് എന്നിവരും ടീമിന്റെ ഭാഗമാണ്. ഫോമില്‍ അല്ലാത്ത ഗൗതം ഗംഭീര്‍ ഒരു ടീമിലും ഇടംനേടിയിട്ടില്ല.
രഞ്ജിട്രോഫി ചാംപ്യന്മാരായ മുംബൈക്കെതിരെ ഫെബ്രുവരി ആറു മുതല്‍ പ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണു മല്‍സരം.
അഭിനവ് മുകുന്ദ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെയും ശിഖര്‍ ധവാന് ഇന്ത്യ എ ടീമിനെയും നയിക്കും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത സഹീര്ഖാന്, ഉമേഷ് യാദവ് എന്നിവരെയും ഒഴിവാക്കി. പരുക്കു ഭേദമായെത്തുന്ന മനോജ് തിവാരി റെസ്റ്റ് ഓഫ് ഇന്ത്യയിലും ഇന്ത്യ എയിലും ഇടംനേടി.