ഇറാനി കപ്പിലൂടെ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുമെന്ന് ഭാജി

മുംബൈ| WEBDUNIA| Last Modified ബുധന്‍, 6 ഫെബ്രുവരി 2013 (10:44 IST)
PRO
ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താന്‍ കഠിനാധ്വാനം ചെയ്യാനുളള പുറപ്പാടിലാണ്‌ ഹര്‍ഭജന്‍ സിംഗ്‌. ഇറാനി കപ്പ്‌ തനിക്ക്‌ അതിനായി ലഭിച്ച മികച്ച അവസരമാണെന്നും ഭാജി പറയുന്നു.

ഇറാനി കപ്പില്‍ വിക്കറ്റിനു വേണ്ടിയുളള ഓട്ടം തല്‍ക്കാലം അവസാനിപ്പിച്ച്‌ കൃത്യമായി പന്തെറിയാന്‍ ശ്രമിക്കും. വിക്കറ്റ്‌ ഇന്നല്ലെങ്കില്‍ നാളെ ലഭിക്കും പക്ഷേ നന്നായി പന്തെറിയുന്നതാണ്‌ മികച്ചകാര്യമെന്നും ഭാജി പറയുന്നു.

ഇറാനി കപ്പില്‍ റെസ്‌റ്റ് ഓഫ്‌ ഇന്ത്യ ടീമിനു വേണ്ടിയാണ്‌ ഹര്‍ഭജന്‍ കളിക്കുന്നത്‌. മുംബൈ ആണ്‌ എതിരാളികള്‍. ഇറാനി കപ്പിലെ മികച്ച പ്രകടനത്തിലൂടെ ഓസീസിനെതിരായുളള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാണ്‌ ഹര്‍ഭജന്റെ ശ്രമം. ഹര്‍ഭജന്‍ ഇതുവരെ 99 ടെസ്‌റ്റില്‍ നിന്ന്‌ 408 വിക്കറ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :