ഹര്‍ഭജന്റെ പാട്ടില്‍ ശ്രോതാക്കള്‍ വീണു

പഞ്ചാബ്| WEBDUNIA| Last Modified ശനി, 2 ഫെബ്രുവരി 2013 (12:37 IST)
PRO
ക്രിക്കറ്റില്‍ മാത്രമല്ല വേണമെങ്കില്‍ സംഗീതത്തിലും ഒരു കൈ നോക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്.

എന്ന ആല്‍ബത്തിലൂടെ ആദ്യമായി സംഗീത ലോകത്തേക്ക് ചുവട് വെച്ചിരിക്കുകയാണ് ഭാജി. ആല്‍ബം യൂട്യൂബ് വഴിയാണ് ആദ്യം റിലീസ് ചെയ്തത്. സഞ്ജയ് ഗോറിയാണ് സംവിധായകന്‍. ഹര്‍ഭജന്റെ ഗാനം ചിട്ടപ്പെടുത്തിയത് തേജ്വന്ത് കിട്ടു ആണ്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്.

'എന്റെ ആദ്യത്തെ പാട്ട് എല്ലാവരും കേള്‍ക്കുമെന്ന് കരുതുന്നു. ഇതിനായി എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ പിന്തുണയും സ്‌നേഹവും തുടര്‍ന്നും ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും' ഹര്‍ഭജന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :