സ്കൂള്‍ കുട്ടികളെ സൌജന്യമായി ക്രിക്കറ്റ് പഠിപ്പിക്കാന്‍ ഹര്‍ഭജന്റെ അക്കാഡമി

മുംബൈ| WEBDUNIA|
PRO
സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ക്രിക്കറ്റ് പരിശീലനം നല്‍കാനായി അക്കാഡമി തുടങ്ങാന്‍ സഹായം തേടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ സീതാറാം കുണ്ടെയെ സമീപിച്ചു.

മുംബൈയിലും ഡല്‍ഹിയിലും അക്കാഡമിക്കു സ്ഥലം അന്വേഷിക്കുന്നുണ്ടെന്ന് ഓഫ് സ്പിന്നര്‍. അന്ധേരി സ്പോര്‍ട്സ് കോംപ്ലക്സില്‍ സ്ഥലം തേടിയാണ് കുണ്ടെയെ സമീപിച്ചത്.

സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലം ചൂണ്ടിക്കാണിച്ചാലും വിരോധമില്ലെന്നും ഹര്‍ഭജന്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :