ഹമ്പന്‍ടോട്ട|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ട്വന്റി- 20 ലോകകപ്പില്‍ ഉദ്ഘാടന മത്സരത്തില്‍ ആദ്യജയം ആതിഥേയര്‍ക്ക്. ചൊവ്വാഴ്ച ഹമ്പന്‍ടോട്ടയില്‍ നടന്ന മത്സരത്തില്‍ 82റണ്ണിന് സിംബാബ്വെയാണ് ആതിഥേയരായ ശ്രീലങ്ക കീഴടക്കിയത്. നാലോവറില്എട്ട് റണ്‍ മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി സ്പിന്നര്‍ അജാന്ത മെന്‍ഡിസും ജീവന്‍ മെന്‍ഡിസും മൂന്ന് വിക്കറ്റും വീഴ്ത്തി സൂപ്പര്‍ മെന്‍ഡീസായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്ക നാലുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍ നേടിയശേഷം സിംബാബ്വെയെ 17 ഓവറില്‍ നൂറിന് ആള്‍ ഔട്ടാക്കുകയായിരുന്നു. മറുപടിക്കിറങ്ങിയ സിംബാബ്‌വെയ്ക്ക് തുരുതുരാ വിക്കറ്റുകള്‍ നഷ്ടമായി. മസാക്കസാ(20) ശിബാന്ദ(11) ബ്രണ്ടന്‍ ടെയ്ലര്‍ (0), ചിഗുംബര (19), ഉസേയ(1), യാര്‍വിസ്(0) എന്നിവരെയാണ് അജാന്ത പുറത്താക്കിയത്. അജാന്തയാണ് കളിയിലെ കേമന്‍. ഈ തകര്‍പ്പന്‍ജയത്തോടെ ലങ്ക സൂപ്പര്‍ എട്ട് ഉറപ്പാക്കിയിരിക്കുകയാണ്.