ട്വന്റി 20യിലും ഇന്ത്യക്ക് ജയം; റാങ്കിംഗില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്
കൊളംബോ|
WEBDUNIA|
PRO
PRO
ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി-20 മത്സരത്തിലും ലങ്കന്‍ പടയെ ടീം ഇന്ത്യ തോല്‍പ്പിച്ചു. ശ്രീലങ്കയോട് 39 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ബാറ്റുമായി ആദ്യമിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ 18 ഓവറില്‍ 116 റണ്‍സിന് ശ്രീലങ്ക ഓള്‍ ഔട്ടായി. ഈ വിജയത്തോടെ ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യ എട്ടാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്കുയര്‍ന്നു.
വിരാട് കൊഹ്‌ലിയുടെ അര്‍ദ്ധ സെഞ്ചറിയാണ്(48 പന്തില്‍ 68) ഇന്ത്യയുടെ റണ്‍സ് ഉയര്‍ത്തിയത്. സുരേഷ് റെയ്ന(25 പന്തില്‍ 34 നോട്ടൗട്ട്), അജിങ്ക്യാ രഹാനെ(21) എന്നിവരും ബാറ്റിംഗില്‍ മികവ് കാട്ടി.
ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ മഹേള ജയവര്‍ധന(26), തിരമാനെ(20), എയ്ഞ്ചലോ മാത്യൂസ്(31), ജീവന്‍ മെന്‍ഡിസ്(11) എന്നിവര്‍ മാത്രമെ രണ്ടക്കം കടന്നുള്ളു. ഇന്ത്യയ്ക്ക് വേണ്ടി അശോക് ദിന്‍ഡ നാലും ഇര്‍ഫാന്‍ പത്താന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.