സിംബാബ്‌വെ പര്യടനം: ഇന്ത്യയുടെ കളി നാളെ ആരംഭിക്കും

ഹരാരെ| WEBDUNIA|
PRO
PRO
സിംബാബ്‌വെ പര്യടനത്തിലെ ഇന്ത്യയുടെ കളി നാളെ ആരംഭിക്കും. സിംബാബ്‌വെയ്ക്കെതിരായ അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യത്തെ കളിയാണ് നാളെ ഹരാരെയില്‍ ആരംഭിക്കുക. ക്യാപ്റ്റന്‍ വിരാട്‌ കോഹ്‌ലിയുടെ നേതൃത്വത്തില്‍ പതിനഞ്ച്‌ അംഗ ഇന്ത്യന്‍ ടീം സിംബാബ്‌വെയിലെത്തി.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 12.30 മുതലാണു കളി. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയടക്കമുള്ളവര്‍ക്ക് ടീം സിലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വന്‍ തുടങ്ങിയവരാണ് വിശ്രമം അനുവദിച്ച മറ്റ് കളിക്കാര്‍.

ടീമംഗങ്ങള്‍: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, രോഹിത് ശര്‍മ്മ, ദിനേഷ് കാര്‍ത്തിക്, ചേത്വേശര്‍ പൂജാര, സുരേഷ് റെയ്ന, അമ്പാട്ട് റായിഡു, അജിന്‍‌ങ്ക്യ രഹാന, രവീന്ദ്ര ജഡേജ, അമിത് മിശ്ര, പര്‍വേസ് റസൂല്‍, മൊഹമ്മദ് ഷമ്മി, വിനയ് കുമാര്‍, ജയ്ദേവ്, മോഹിത് ശര്‍മ്മ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :