ഇന്ത്യയുടെ യുവ ബാറ്റ്സ്മാന്‍ വിരാട് കോഹ്‌ലിയ്ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. 2011-2012 സീസണിലെ മികച്ച ടീം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമാണ്.
മൈക്കിള്‍ ക്ലാര്‍ക്ക്, കുമാര്‍ സംഗക്കാര, ഹാഷിം ആംല എന്നിവരെ കടത്തിവെട്ടിയാണ് കോഹ്‌ലി മികച്ച ക്രിക്കറ്റര്‍ ആയത്.
കോഹ്‌ലി ചടങ്ങിന് എത്താത്തതിനാല്‍ പാക് മുന്‍ ക്യാപ്റ്റനും ബൌളിംഗ് ഇതിഹാസവുമായ വസീം അക്രം ആണ് അവാര്‍ഡ് സ്വീകരിച്ചത്.
മുന്‍ പാക് ബാറ്റ്സ്മാന്‍ സഹീര്‍ അബ്ബാസിനാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്.