പരസ്യത്തില്‍ ധോണിയെ കോഹ്‌ലി പൊട്ടിച്ചു

മുംബൈ| WEBDUNIA|
PTI
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കായിക താരം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയാണെന്നാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പക്ഷേ ഏറ്റവും കൂടുതല്‍ പരസ്യങ്ങളില്‍ നിറഞ്ഞതാര്?. അത് ധോണിയല്ല. 2013ലെ കഴിഞ്ഞ മാസങ്ങളില്‍ ടെലിവിഷന്‍ പരസ്യങ്ങളില്‍ നിറഞ്ഞ താരം ഇന്ത്യയുടെ പുതിയ വാഗ്ദാനമായ വിരാട് കോഹ്‌ലിയാണ്. ടെലിവിഷന്‍ റേറ്റിങ്ങ് എജന്‍സി ടാം (TAM) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

വിരാട് കോഹ്‌ലിയുടെ പരസ്യ മൂല്യം ഡബിള്‍ സെഞ്ചുറിയായാണ് വര്‍ധിച്ചിരിക്കുന്നത്. 13പുതിയ ബ്രാന്റുകളാണ് കോഹ്‌ലിയെ മോഡലാക്കിയത്. കഴിഞ്ഞ വര്‍ഷം 3 കോടി രൂപയാണ് ഒരു ബ്രാന്റിന് ശരാശരി പ്രതിഫലം കോഹ്‌ലിക്ക് പ്രതിഫലം ലഭിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം അത് 6 കോടിയായി വര്‍ധിച്ചിട്ടുണ്ട്.

നെസ്ലേ മഞ്ച്, ടിവി‌എസ് സ്പോര്‍ട്, ഫാസ്റ്റ് ട്രാക്ക്, കാര്‍ബണ്‍, സിന്തോള്‍, ബൂസ്റ്റ്, പെപ്സി, സെല്‍കോണ്‍എന്നിവയുടെ പരസ്യത്തില്‍ കോഹ്ലിയെ കണ്ടിരുന്നു. ബ്രാന്റ് വാല്യുവില്‍ ധോണി തന്നെയാണ് മുന്നില്‍ എന്നാണ് റിപ്പോര്‍ട്ട് ഒരു ബ്രാന്റിന് 8-10 കോടി വരെയാണ് ശരാശരി ധോണിക്ക് ലഭിക്കുന്ന പ്രതിഫലം. ഏതാണ്ട് നൂറുകോടി രൂപ ധോണിക്ക് പരസ്യ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :