ചെന്നൈയുടെ രക്ഷകന്‍ ‘സര്‍ രവീന്ദ്രജഡേജ’!

ബാംഗ്ലൂര്‍: | WEBDUNIA|
PRO
PRO
ഇപ്പോള്‍ ‘സര്‍ രവീന്ദ്രജഡേജ’യുടെ കാലമാണ്. മഹേന്ദ്രസിംഗ് ധോണിയാണ് രവീന്ദ്രജഡേജയ്ക്ക് ‘സര്‍‘ പട്ടം ട്വിറ്ററിലൂടെ ചാര്‍ത്തിക്കൊടുത്തത്. രജനീകാന്തിന്റെ പിന്‍‌ഗാ‍മിയാണ് സര്‍ രവീന്ദ്രജഡേജ എന്നാണ് ധോണിയുടെ വിശേഷണം. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരമാ‍യതുകൊണ്ട് വിശേഷണം ഹിറ്റാകുകയും ചെയ്തു. കൂടാതെ രജനിയുടെ പേരിലുള്ള തമാശകള്‍ സര്‍ ജഡേജയുടെ പേരിലാണ് ഇപ്പോള്‍ ഫേസ്ബുക്ക് പേജിലൊക്കെ പ്രചരിക്കുന്നത്. കാര്യമെന്തൊക്കെയായാലും കഴിഞ്ഞദിവസവും ചെന്നൈയുടെ രക്ഷകനായത് സര്‍ ജഡേജയാണ്.

ചെന്നൈക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ കേവലം 119 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. എന്നാല്‍ ചെന്നൈ തുടക്കത്തില്‍ 71/5 എന്ന നിലയില്‍ തകര്‍ന്നെങ്കിലും രവീന്ദ്ര ജഡേജ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

14 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സറും അടക്കം 36 റണ്‍സ് അടിച്ചുകൂട്ടിയ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനുമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ചെന്നൈ നാലു വിക്കറ്റിന് കൊല്‍ക്കത്തയെ തോല്‍‌പ്പിച്ചു.

ബാംഗ്ലൂരിനെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ 19.4 ഓവറില്‍ 117 റണ്‍സിന് എല്ലാവരും പുറത്തായി. എന്നാല്‍ കുറഞ്ഞ സ്കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ബാംഗ്ലൂര്‍ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 123 റണ്‍സ് നേടി വിജയം ഗംഭീരമാക്കുകയായിരുന്നു. വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ (പുറത്താകാതെ 49), സൗരഭ് തിവാരി (പുറത്താകാതെ 25), ദില്‍ഷന്‍(25)​എന്നിവര്‍ ചേര്‍ന്നാണ് രാജസ്ഥാനെ കീഴടക്കിയത്.

രാജസ്ഥാന് വേണ്ടി രാഹുല്‍ ദ്രാവിഡ് (35), സ്‌റ്റുവര്‍ട്ട് ബിന്നി (33) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഏഴു വിക്കറ്റിനാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :